അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Apr 13, 2026 02:33 PM | By Remya Raveendran

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ, പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 78.27 ശതമാനം പോളിങ് എന്ന കണക്കാണ് വീണ്ടും പുറത്ത് വിട്ടത്.പോളിങ് ശതമാനം പുറത്തുവിടാത്തതിനെ ചൊല്ലി വിവാദം ഉടലെടുക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സീലോട് കൂടിയാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റൽ, ഹോം വോട്ടുകളുടെ കണക്ക് തന്നെയാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.നേരത്തെ പുറത്തുവിടാതിരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ആകെ വോട്ട് ചെയ്തത് 1,35,068 ഉദ്യോഗസ്ഥരാണ്. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തത് തിരുവനന്തപുരം (15,007) ജില്ലയിലാണ്. ഏറ്റവും കുറവ് ഉദ്യോഗസ്ഥർ വോട്ട് ചെയ്തത് വയനാട് (3298) ജില്ലയിലും. കഴിഞ്ഞ മാസം 31 മുതൽ ഏപ്രിൽ 8 വരെയുള്ള കണക്കാണിത്. കമ്മീഷന്റെ കണക്ക് പ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. 9,932 ഉദ്യോഗസ്ഥർ വോട്ട് ചെയ്തോ എന്നത് അവ്യക്തമാണ്.കണക്ക് പുറത്ത് വിടാത്തതിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് എത്തിയിരുന്നു. കണക്കുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെങ്കിൽ ഈ കണക്കുകൾ അടിയന്തരമായി പുറത്തുവിടണമെന്നായിരുന്നു ആവശ്യം.

Electioncommition

Next TV

Related Stories
താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Apr 13, 2026 03:59 PM

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ...

Read More >>
‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

Apr 13, 2026 03:38 PM

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ...

Read More >>
നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

Apr 13, 2026 03:23 PM

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ...

Read More >>
നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

Apr 13, 2026 03:12 PM

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

Apr 13, 2026 02:27 PM

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന്...

Read More >>
‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല

Apr 13, 2026 02:11 PM

‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല

‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ്...

Read More >>
Top Stories

News Roundup

News from Regional Network