തിരുവനന്തപുരം : ആരോഗ്യ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകള്‍. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളില്‍ മൂന്ന് നവജാതശിശുക്കള്‍ മരണപ്പെട്ടു എന്നതാണ്. ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകള്‍.
Thiruvananthapuram

.jpeg)


.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)

.jpeg)

























