വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന: പെരുമാറ്റ ചട്ടലംഘനമെന്ന് കാട്ടി പരാതി നല്‍കി കോണ്‍ഗ്രസും സിപിഐയും

വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന: പെരുമാറ്റ ചട്ടലംഘനമെന്ന് കാട്ടി പരാതി നല്‍കി കോണ്‍ഗ്രസും സിപിഐയും
Apr 19, 2026 02:13 PM | By Remya Raveendran

ഡൽഹി:   വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടി പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി കോണ്‍ഗ്രസും സിപിഐയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഐയുടെ സന്തോഷ് കുമാര്‍ എംപിയും എഐസിസി അംഗം അനില്‍ അക്കരയുമായി പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന് എതിരെ വനിതകളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധത്തിനാണ് ബിജെപി ആഹ്വാനം.

പ്രധാനമന്ത്രി ഇന്നലെ നടത്തിയ അഭിസംബോധന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാട്ടി കോണ്‍ഗ്രസും സിപിഐയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസിന് വേണ്ടി അനില്‍ അക്കരയും സിപിഐക്ക് വേണ്ടി സന്തോഷ് കുമാര്‍ എംപിയുമാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. വനിതാ സംവരണത്തെ എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് ആരോപിച്ച് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.വനിതകളെ അണി നിരത്തി വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വനിതാ സംവരണം ഒരു പ്രധാന രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് ഭരണ പ്രതിപക്ഷ ശ്രമം.

Womensbill

Next TV

Related Stories
ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 19, 2026 03:27 PM

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

Apr 19, 2026 03:20 PM

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത്...

Read More >>
കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Apr 19, 2026 02:41 PM

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ...

Read More >>
‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

Apr 19, 2026 02:24 PM

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ...

Read More >>
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല

Apr 19, 2026 02:03 PM

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍...

Read More >>
വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

Apr 19, 2026 12:22 PM

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി...

Read More >>
Top Stories

News Roundup