‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി
Apr 19, 2026 02:24 PM | By Remya Raveendran

കൊച്ചി:   അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ, ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ പ്രതികരിച്ചു.

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും ഇറാൻ വ്യക്തമാക്കി.അതിനിടെ, ഇറാനെ സാമ്പത്തികമായി തകർക്കുന്നതിന്റെ ഭാഗമായി ഇറാന്റെ കപ്പലുകൾ പുറംകടലിൽ പിടിച്ചെടുക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ലെബനോണിൽ ഹിസ്ബുല്ല ആക്രമണത്തിൽ യു എൻ സമാധാനസേനയിലെ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനോണിൽ ഗസയിലേതെന്ന പോലെ, പ്രദേശങ്ങൾ വേർതിരിച്ച് യെല്ലോ ലൈൻ സ്ഥാപിച്ച് ഇസ്രയേൽ ആധിപത്യം പൂർണമാക്കിയതായി റിപ്പോർട്ടുകളുണ്ട്.ഏകപക്ഷീയമായ വെടിനിർത്തൽ ലെബനോണിന് അപമാനകരമെന്നും വെടിനിർത്തൽ പാലിക്കില്ലെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയിം ഖാസിം പ്രസ്താവിച്ചത് ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ഇറാൻ-അമേരിക്ക വെടിനിർത്തൽ ഈ മാസം 22ന് അവസാനിക്കുമെന്നിരിക്കെ, യുദ്ധം പുനരാരംഭിക്കുമോ എന്ന ആശങ്കയിലാണ് ലോകം.

Content Highlight: Mujthsbaghamay

Next TV

Related Stories
കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 09:26 PM

കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

Jun 30, 2026 04:58 PM

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
Top Stories

News Roundup