കണ്ണൂർ : ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ (തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയം) സമ്മേളനം എ എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ സി കെ രമേശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ രക്തസാക്ഷി പ്രമേയവും മുഹമ്മദ് സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.മുഹമ്മദ് അഫ്സൽ രാവിലെ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്കു തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ എം എൽ എ, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വള്ളാട്ട്, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിട്ടുള്ള എം ഷാജർ, എം വിജിൻ, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ എൻ ഷംസീർ, മുൻ ജില്ലാ പ്രസിഡന്റ് പി ശശി, മുൻ ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ഷിമ, കെ അനുശ്രീ എന്നിവർ പങ്കെടുത്തു.ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
Content Highlight: Dyfikannur







































