കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും
Jun 30, 2026 02:07 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംയുക്ത യോഗത്തിൽ തീരുമാനമായതായി കണ്ണൂർ ജില്ല ലോറി മേഖല സംയുക്ത സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ജില്ല സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ മർച്ചന്റസ് അസോസിയേഷൻ ലോറി ഏജന്റ്സ്‌ അസോസിയേഷൻ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കൾ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത യോഗത്തിലാണ് ലോറി വാടക വർദ്ധനവ് തീരുമാനമായത്. ഇന്ധന വിലവർധനവ് ടയർ സ്പെയർപാർട്സ് ഇൻഷുറൻസ് പെർമിറ്റ് അറ്റകുറ്റപ്പണി എന്നിവയിൽ ഉണ്ടായിട്ടുള്ള ഗണ്യമായ വർദ്ധനവും വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പരിഗണിച്ചാണ് വാടക വർദ്ധനവിന് നിർബന്ധിതരായിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിന്നും കയറ്റുന്ന പ്ലൈവുഡ് ലോഡുകൾക്ക് നിലവിൽ പ്രാബല്യത്തിലുള്ള 9 ടൺ വാടക നിരക്കിൽ നിന്നും 13 %ശതമാനം വർദ്ധനവാണ് ഉണ്ടാവുക. അതുപോലെ പ്ലൈവുഡ് ഒഴുകിയുള്ള മറ്റു ചരക്കുകൾ ആയ മരപ്പൊടി, സ്ട്രാപ്പ്, ഓട്, ടൈൽസ് മറ്റ് അനുബന്ധ ചരക്കുകൾ എന്നിവയ്ക്ക് നിലവിലുള്ള വാടക നിരക്കിൽ നിന്നും 20 ശതമാനം വർദ്ധനവും ഉണ്ടാവും. പുതിയ വാടക നിരക്കുകൾ 2026 ജൂലൈ ഒന്നു മുതൽ കണ്ണൂർ ജില്ലയിലെ എല്ലാ കമ്പനികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബാധകം ആയിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഓവർലോഡ് പൂർണമായും നിരോധിക്കും. ജൂലൈ ഒന്നുമുതൽ നിയമപരമായി ഭാരപരിധിക്ക് മുകളിലുള്ള ഓവർലോഡ് ചരക്കുകൾ ഒരു കാരണവശാലും കയറ്റാൻ അനുവദിക്കില്ല എന്നും ഓവർലോഡ് മൂലം വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകളും അപകട സാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വാഹന ഉടമകളും തൊഴിലാളികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ ലോഡിങ് അൺലോഡിങ് ചാർജുകൾ പൂർണമായും ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി.  ലോഡ് സുരക്ഷിതമായി കെട്ടുന്നതിനായി ആവശ്യമായ കയർ പായ മറ്റ് സാമഗ്രികൾ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട തൊഴിലാളികൾക്ക് നൽകുന്ന കെട്ട് പൈസയും അതുമായി ബന്ധപ്പെട്ട ചെലവുകളും നിലവിലുള്ള രീതിയിൽ തുടരും. ജില്ലയിൽ രജിസ്റ്റേഡ് ചെയ്ത ട്രാൻസ്പോർട്ട് മുഖേനയെ ലോഡ് കയറ്റാൻ അനുവദിക്കുകയുള്ളൂ. ഡയറക്റ്റ് ലോഡുകൾ കയറ്റുവാൻ അനുവദിക്കുകയില്ല. ഈ തീരുമാനങ്ങൾ ജൂലൈ ഒന്നുമുതൽ കർശനമായി നടപ്പിലാക്കുന്നതിന് കണ്ണൂർ ജില്ലാ ലോറി മേഖല സംയുക്ത സമിതി തീരുമാനിച്ചു.വാർത്താസമ്മേളനത്തിൽ ലോറി ഓണേഴ്‌സ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടക്കാട്,സെക്രട്ടറി ഗഫൂര്‍ കായലോട്,കെ സലീം,കെ ഹാഷിം,അജേഷ് മട്ടന്നൂര്‍ എന്നിവർ പങ്കെടുത്തു.

Content Highlight: Goodscarriercharge

Next TV

Related Stories
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Jun 30, 2026 02:44 PM

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ...

Read More >>
ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു

Jun 30, 2026 02:19 PM

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നടന്നു

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 30, 2026 02:00 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ...

Read More >>
കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം;

Jun 30, 2026 12:35 PM

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം;

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ...

Read More >>
 ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

Jun 30, 2026 12:31 PM

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ...

Read More >>
ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

Jun 30, 2026 11:41 AM

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News