തൃശൂർ: തൃശൂർ കോടാലിയിൽ എട്ട് വയസുകാരൻ പാമ്പിന്‍റെ കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്. മൂന്ന് മണിക്കാണ് ചടങ്ങുകൾ. മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ ആണ്.
ഇന്നലെ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്.
രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിന്‍റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തെരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.
Thrissur






.jpg)
.jpeg)





.jpg)
.jpeg)
























