ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
Apr 20, 2026 11:43 AM | By sukanya

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ.

ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Thiruvananthapuram

Next TV

Related Stories
ഡ്രൈവറുടെ പരിചയക്കുറവ്:  വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 01:31 PM

ഡ്രൈവറുടെ പരിചയക്കുറവ്: വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

ഡ്രൈവറുടെ പരിചയക്കുറവ്: വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി

Apr 20, 2026 12:58 PM

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി...

Read More >>
മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്

Apr 20, 2026 11:53 AM

മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്

മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്...

Read More >>
തൃശൂരിൽ  പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്.

Apr 20, 2026 11:11 AM

തൃശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്.

തൃശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്....

Read More >>
ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത് യുഎസ്

Apr 20, 2026 10:15 AM

ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത് യുഎസ്

ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത്...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Apr 20, 2026 10:09 AM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന...

Read More >>
Top Stories

News Roundup

Entertainment News