കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ

കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ
Apr 24, 2026 11:28 AM | By sukanya

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ അഞ്ചാമത്തെ പാമ്പിനെയാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ പ്രദേശത്ത് വനംവകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തിയിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

ഈ മാസം 19നാണ് എട്ടു വയസുകാരന്‍ ആല്‍ജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം താമസിച്ചിരുന്ന വീടിനുപിറകില്‍ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റര്‍ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാല്‍ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Thrissur

Next TV

Related Stories
ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 24, 2026 01:36 PM

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

Apr 24, 2026 01:09 PM

വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

Apr 24, 2026 12:16 PM

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും...

Read More >>
അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

Apr 24, 2026 12:13 PM

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി...

Read More >>
'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

Apr 24, 2026 12:01 PM

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ...

Read More >>
Top Stories

News Roundup