ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും അറസ്റ്റിൽ

ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും അറസ്റ്റിൽ
Apr 24, 2026 11:58 AM | By sukanya

കോഴിക്കോട് - കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് EI & IB യിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി കെ സബീറലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയാണ് ഇവർ പിടിയിലായത്.

കൊയിലാണ്ടി താലൂക്കിൽ അത്തോളി വില്ലേജിലെ മൊടക്കല്ലൂരിലുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ 504-ാം നമ്പർ മുറിയിൽ നിന്നാണ് 11.83 ഗ്രാം MDMA,5.44 ഗ്രാംകഞ്ചാവ് എന്നിവ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഞ്ഞണ്യം മരുതേരി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് ( 29 ) , പയ്യന്നൂർ പെരിങ്ങോടം ഉമ്മറപ്പയിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.ഫിറോസ് ആണ് കേസിലെ ഒന്നാംപ്രതി.

ഇവർക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.AEI (ഗ്രേഡ്) എം സുനിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ എം ഷാജി, കെ ലിനീഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സതി, ഡ്രൈവർ സിഇഒ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Kannur

Next TV

Related Stories
ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 24, 2026 01:36 PM

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

Apr 24, 2026 01:09 PM

വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

വേനലില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

Apr 24, 2026 12:16 PM

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും...

Read More >>
അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

Apr 24, 2026 12:13 PM

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി...

Read More >>
'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

Apr 24, 2026 12:01 PM

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ...

Read More >>
Top Stories

News Roundup