ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം
Apr 25, 2026 06:36 AM | By sukanya

തലശ്ശേരി: തലശ്ശേരിയിൽ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. മെമ്മറി നിറഞ്ഞതോടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഹാർഡ് ഡിസ്‌കിൽ ഹൈ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹാർഡ് ഡിസ്ക് മാറ്റിയത്.

വെള്ളിയാഴ്ച വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളെ വിവരം അറിയിച്ച ശേഷം സ്ഥാനാർത്ഥികളുടെ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചതെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ചുമതലയുള്ള തലശ്ശേരി സബ് കലക്ടർ അറിയിച്ചു. ഹാർഡ് ഡിസ്ക് മാറ്റിയ പ്രവൃത്തി മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ ഹാർഡ് ഡിസ്ക് പൊലീസ് സുരക്ഷയിൽ ട്രഷറിയിൽ സൂക്ഷിക്കുന്നതായി സബ് കലക്ടർ പറഞ്ഞു.



Thalassery

Next TV

Related Stories
കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

Apr 25, 2026 07:18 AM

കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി...

Read More >>
ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

Apr 25, 2026 07:13 AM

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ...

Read More >>
പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

Apr 25, 2026 07:09 AM

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം...

Read More >>
പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

Apr 25, 2026 06:32 AM

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍...

Read More >>
സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

Apr 25, 2026 06:29 AM

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ്...

Read More >>
കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

Apr 25, 2026 06:18 AM

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത്...

Read More >>
Top Stories










News Roundup