പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങിയ നായയെ മാർക്ക് പ്രവർത്തകർ രക്ഷിച്ചു

പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങിയ നായയെ മാർക്ക് പ്രവർത്തകർ രക്ഷിച്ചു
Apr 27, 2026 02:05 PM | By Remya Raveendran

പഴയങ്ങാടി: ഒരുമാസത്തിലധികമായി തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാ ത്ത തെരുവുനായയെ മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു.പഴയങ്ങാടിവെങ്ങര റെയിൽവേ ഗേറ്റ് പരിസരത്താണ് സംഭവം. നാട്ടുകാർ നിരവധി തവണ ശ്രമിച്ചു വെങ്കിലും നായയെ പിടികൂ ടാൻ കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാരനും ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനുമായ ജയേഷ്, കണ്ണൂരിൽനിന്നുള്ള മാർക്ക് പ്രവർത്തകരായ രഞ്ജിത്ത് നാരായണൻ, സഹാ യിയായ ഷിനിൽ എന്നിവരുടെ സഹായം തേടുകയായിരുന്നു.ഇവർ നായയെ വലയിട്ട് പിടി ച്ച് തലയിൽ കുടുങ്ങിയ പ്ലാസ്റ്റി ക് ഭരണി ഊരി മാറ്റി. ജയേഷ്, രാജേഷ്, ശ്രീനിവാസൻ എന്നി വരും നായയെ പിടിക്കാൻ സഹായിച്ചു. ഇരുകാലുകൾ ക്കും മുറിവേറ്റ നായയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

Saveddog

Next TV

Related Stories
തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ് പൂരം

Apr 27, 2026 03:25 PM

തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ് പൂരം

തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.അടുത്ത വര്‍ഷം ഏപ്രില്‍ 17നാണ്...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:00 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

Apr 27, 2026 02:44 PM

പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

പത്തുവര്‍ഷം മുന്‍പ് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടന്‍...

Read More >>
മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

Apr 27, 2026 02:31 PM

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ

മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ്...

Read More >>
ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Apr 27, 2026 02:25 PM

ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം...

Read More >>
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

Apr 27, 2026 01:29 PM

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി...

Read More >>
Top Stories

News Roundup