ബാംഗ്ലൂർ : ബംഗളൂരുവിന് സമീപം രാമനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി **സുബിൽ പി ടി (37)**, വയനാട് സ്വദേശി **അജിത്ത് (36)** എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Banglore






.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)






















