നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി പിടിയിൽ, കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പിൽ നിന്ന്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി പിടിയിൽ, കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പിൽ നിന്ന്
Apr 28, 2026 01:49 PM | By Remya Raveendran

തിരുവനന്തപുരം :  നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ പോയ സജിക്കായി പൊലീസ് നാല് അംഗങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയായിരുന്നു. പൊലീസ് നായയും ഡ്രോണും ഉപയോഗിച്ചാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ വീടിന് സമീപത്തെ പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിന് സമീപത്തെ വലിയ പാറ ഇടുക്കിലായിരുന്നു ഒളിച്ചിരുന്നത്. പിന്നീട് ഡ്രോൺ ഉൾപ്പടെ തിരച്ചിലിനായി പറത്തിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനായി മറ്റൊരിടത്തേക്ക് പോകുംവഴിയാണ് ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുന്നത്.അവശനായ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ പരിശോധനകൾക്കായി എത്തിച്ചു.അതേസമയം, നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഉണ്ടായിരുന്ന വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടത് മേരിക്കുട്ടിയും റെജിയും ആണെന്ന് തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018ൽ കാണാതായ സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന് ഒരുങ്ങുകയാണ്.

Nedumkandammurder

Next TV

Related Stories
മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

Apr 28, 2026 03:38 PM

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി...

Read More >>
വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

Apr 28, 2026 03:09 PM

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപയോഗം സര്‍വ്വകാല...

Read More >>
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

Apr 28, 2026 02:51 PM

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച്...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

Apr 28, 2026 02:42 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ്...

Read More >>
കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 28, 2026 02:17 PM

കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക്...

Read More >>
കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകും; മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന് സിപിഐഎം വിലയിരുത്തൽ

Apr 28, 2026 02:06 PM

കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകും; മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന് സിപിഐഎം വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകും; മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന് സിപിഐഎം...

Read More >>
Top Stories

News Roundup