എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ എന്നാണ് വിവരം.വി ഡി സതീശന്‍ പി ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി ഡി സതീശന്റെ വ്യാമോഹം നടക്കില്ലെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നത്. വി ഡി സതീശന്റെ പി ആര്‍ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളുമെന്നുമാണ് മറ്റൊരു പോസ്റ്ററിലെ രൂക്ഷമായ ആക്ഷേപം.
Vdsatheesanagainstflexboard















.jpeg)
.jpeg)



















