കണ്ണൂർ: കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ടി ബിജു രാകേഷിന്റെ ഒരു ചരിത്രകാരന്റെ കൊലപാതകം എന്ന കുറ്റാന്വേഷണ നോവലിന്റെ പ്രകാശനം മെയ് രണ്ടിന് താളിക്കാവിലെ ഹാർളി റസിഡൻസിയിൽവൈകുന്നേരം നാല് മണിക്ക് സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് നിർവ്വഹിക്കുമെന്ന് നോവലിസ്റ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റിട്ട:ക്യാപ്റ്റൻ വിനോദ് എളയാവൂർ പുസ്തകം ഏറ്റുവാങ്ങും കൈരളി ബുക്സ്എം ഡി ഒ അശോക് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരി ഹരിത എച്ച് ദാസ് പുസ്തകപരിചയം നടത്തും. വാർത്താ സമ്മേളനത്തിൽ കെ യു ഡബ്ലു ജെ സംസ്ഥാന സമിതി അംഗം പ്രശാന്ത്പുത്തലത്ത് പ്രസ്സ് ക്ലബ്ബ്ട്രഷറർ കെ സതീശൻ എന്നിവരും പങ്കെടുത്തു.
Novelpablication















.jpeg)
.jpeg)





















