എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും

എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും
Apr 29, 2026 11:47 AM | By sukanya

തിരുവനന്തപുരം : എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും. മേയ് ഒന്നിന് എൽപിജി സിലിണ്ടർ വില കൂടാനും സാധ്യതയേറെ. ഇറാൻ-യുഎസ് സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്. ഇതാണ്, ഇന്ത്യയിലെയും എൽപിജി വിതരണത്തിന്റെ താളംതെറ്റിച്ചത്. പ്രതിസന്ധി ലഘൂകരിക്കുന്നതിൻ്റെ ഭാഗമാണ് മേയ് മുതലുള്ള മാറ്റങ്ങൾ.മാറ്റം ഇങ്ങനെ, നേരത്തേ പ്ലാൻ ചെയ്യാം

പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര മേഖലകളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമാക്കിയതാണ് പ്രധാനമാറ്റം. അതായത്, ഒരുതവണ ബുക്ക് ചെയ്തശേഷം അടുത്ത ബുക്ക് ചെയ്യാൻ 25 ദിവസം കാത്തിരിക്കണം. ഗ്രാമങ്ങളിൽ ഇത് 45 ദിവസം വരെയാണ്. അതായത്, സിലിണ്ടർ ബുക്കിങ് മുൻകൂട്ടി പ്ലാൻ ചെയ്‌തില്ലെങ്കിൽ ഉപഭോക്താവ് ‘പാടുപെടും’. സിലിണ്ടർ കിട്ടാൻ താമസം നേരിട്ടേക്കാം.

ഒടിപി നിർബന്ധം


ബുക്ക് ചെയ്‌തയാൾക്ക് തന്നെയാണോ സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നിലവിൽ ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) സംവിധാനമുണ്ട്. ഏതാണ്ട് 98 ശതമാനം ബുക്കിങ്ങുകളും ഓൺലൈൻ വഴിയാണുതാനും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് ഡെലിവറി ഏജൻ്റിന് കൈമാറിയാലേ സിലിണ്ടർ ലഭിക്കൂ. ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ സംവിധാനം. ഇത് സ്ഥിരമാക്കാനാണ് സർക്കാർ നീക്കം.

ഉജ്വലയ്ക്ക് ഇ-കെവൈസി


പ്രാധാനമന്ത്രി ഉജ്വല ജോയന പ്രകാരമുള്ള ഉപഭോക്താക്കൾക്ക് ആധാർ അധിഷ്‌ഠിത ഇ-കെവൈസി നിർബന്ധമാക്കി. ഇനിയും കെവൈസി പ്രക്രിയ പൂർത്തിയാക്കാത്തവർ ഉടൻ ചെയ്യണം. ഓരോ സാമ്പത്തിക വർഷവും ഒരിക്കൽ ഇത് ചെയ്യണം. ഉജ്വല ഇതര ഉപഭോക്താക്കൾക്കും കെവൈസി പൂർത്തിയാക്കിയതുമായ ഉപഭോക്താക്കൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.


വിലയും കൂടും?


സാധാരണ ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പുതുക്കുന്നത്. യുദ്ധത്തെ തുടർന്നുമാത്രം രണ്ടു തവണ എണ്ണക്കമ്പനികൾ വില കൂട്ടിയിരുന്നു. മാർച്ചിൽ ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോഗ്രാം) വില 60 രൂപ കൂട്ടി. മേയിലും വില കൂട്ടിയേക്കാം. നിലവിൽ 922 രൂപയാണ് തിരുവനന്തപുരത്ത് വില. വാണിജ്യ സിലിണ്ടറിൻ്റെ (19 കിലോഗ്രാം) വില മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും കൂട്ടിയിരുന്നു. ഇതിൻ്റെ വിലയും കൂടാനാണ് സാധ്യത. നിലവിൽ 2112 രൂപയാണ് തിരുവനന്തപുരത്തെ വില.


Thiruvananthapuram

Next TV

Related Stories
മിൽമ പാലിന് വില കൂടും

Apr 29, 2026 12:54 PM

മിൽമ പാലിന് വില കൂടും

മിൽമ പാലിന് വില കൂടും...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

Apr 29, 2026 11:32 AM

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

Apr 29, 2026 11:15 AM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച്...

Read More >>
സംസ്ഥാനത്ത് കൊടും ചൂടിന് ശമനം:  വേനൽ മഴക്ക് സാധ്യത

Apr 29, 2026 11:04 AM

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂടിന് ശമനം: വേനൽ മഴക്ക് സാധ്യത...

Read More >>
ഐടിഐ പ്രവേശനം

Apr 29, 2026 10:55 AM

ഐടിഐ പ്രവേശനം

ഐടിഐ...

Read More >>
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Apr 29, 2026 10:08 AM

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത...

Read More >>
Top Stories










News Roundup