ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്
May 1, 2026 02:07 PM | By Remya Raveendran

തിരുവനന്തപുരം :   നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി. വിഷു ആഘോഷം കഴിഞ്ഞ് ശബരിമല നടയടച്ചത് ഏപ്രില്‍ 18ന് ആയിരുന്നു. അതിനുശേഷം വീഡിയോ ചിത്രീകരണം നടത്തിയെന്നാണ് വിലയിരുത്തല്‍. നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതല്‍ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകള്‍ ചിത്രീകരിച്ചായിരുന്നു യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ആരുമില്ലാത്ത സമയത്ത് എങ്ങനെ വീഡിയോ ചിത്രീകരിച്ചു എന്നാണ് അന്വേഷണം.

ഏപ്രില്‍ 24ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 10 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. നട അടച്ചുകഴിഞ്ഞാല്‍ പമ്പയില്‍ നിന്ന് മുകളിലേക്ക് പോകാന്‍ അധികൃതര്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദമില്ല. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്ന് യൂട്യൂബറുടെ ആളില്ല കാഴ്ചകള്‍ ആരംഭിച്ചത്. പൊലീസിന്റെ ചെക്കിംഗ് പോയിന്റും കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെ മുകളിലേക്ക് കയറുന്നത് വീഡിയോയില്‍ ഉണ്ട്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.സംഭവം വിവാദമായതോടെയാണ് പമ്പ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും യൂട്യൂബറുടെ പേര് വിവരങ്ങള്‍ ഇല്ല. കേസെടുത്തതോടെ യൂട്യൂബര്‍ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നു. അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയതിനുള്ള വകുപ്പുകള്‍ ചേര്‍ക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

Sabarimala

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

May 1, 2026 03:36 PM

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ്...

Read More >>
പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

May 1, 2026 03:23 PM

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം...

Read More >>
ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

May 1, 2026 02:49 PM

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന്...

Read More >>
‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

May 1, 2026 02:39 PM

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി...

Read More >>
ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

May 1, 2026 02:16 PM

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച...

Read More >>
കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

May 1, 2026 01:45 PM

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത്...

Read More >>
Top Stories

News Roundup