സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?
May 4, 2026 01:46 PM | By Remya Raveendran

തിരുവനന്തപുരം :    നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞ് എക്സിറ്റ് പോൾ ഫലം വന്നപ്പോഴും തുടർഭരണം എന്ന വ്യാമോഹത്തിലായിരുന്നു എൽഡിഎഫ് നേതാക്കൾ. എന്നാൽ ഫലം വന്നപ്പോൾ‌ വൻ തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാക്കൾ പറഞ്ഞപ്പോഴും ഫലം വരുമ്പോൾ ഭരണ വിരുദ്ധവികാരം തിരിച്ചടിയാകുന്നതാണ് കാണുന്നതാണ്. പാർട്ടിയെ അണികൾ തിരുത്തുന്നു എന്ന് നിരീക്ഷിക്കാവുന്ന ഫലമാണ് വന്നിരിക്കുന്നത്.

യുഡിഎഫ് മുന്നേറ്റത്തിൽ പാർട്ടി കോട്ടകൾ പോലും തകർന്നു. ഇതിനുത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ നിന്ന് പോലും ലഭിച്ചത്. ആറ് റൗണ്ടുകളിലാണ് ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ നിന്നത്. ഇടത് കോട്ടകൾ പലതും ഇടഞ്ഞു. ജനങ്ങൾ കൈവിട്ടു. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പിന്നിലായി. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ അടക്കമുള്ള പാർട്ടി കോട്ടകളിൽ കാലിടറി.

ഇടത് കോട്ടയായ കണ്ണൂരിലെ ഒമ്പത് മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം സിപിഐഎമ്മിനെ ഞെട്ടിച്ചു. ഭരണവിരുദ്ധത മാത്രമല്ല പിണറായി വിരുദ്ധതയും പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന് വേണം മനസിലാക്കാൻ. പിണറായി വിജയനെ മുൻനിർത്തിയായിരുന്നു ഇത്തവണയും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്നാം ഭരണം ലക്ഷ്യമിട്ട എൽഡിഎഫിന് നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയനിലേക്ക് വന്ന് ചേരും.പാർട്ടിയിൽ കലഹിച്ച് തിരുത്തൽ നടപടികൾ‌ ആവശ്യപ്പെട്ട് പുറത്തേക്ക് പോയ മുതിർന്ന നേതാവായ ജി സുധാകരൻ,വി കുഞ്ഞികൃഷ്ണൻ, ടികെ ​ഗോവിന്ദൻ എന്നിവരുടെ ശ്രമങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതുകൂടെയായി മാറിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് തെളിയിക്കാൻ‌ പോലും സിപിഐഎമ്മിന് കഴിയാതെ പോകുന്നു. യുഡ‍ിഎഫ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ വിജയം നേടുമ്പോൾ പാർട്ടിയെ അണികൾ തിരുത്തുന്നുവെന്ന് വേണം മനസിലാക്കാൻ.

Cpimfailer

Next TV

Related Stories
കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 4, 2026 03:05 PM

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

May 4, 2026 02:17 PM

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും...

Read More >>
വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

May 4, 2026 02:08 PM

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച്...

Read More >>
അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

May 4, 2026 01:54 PM

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ...

Read More >>
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ

May 4, 2026 09:53 AM

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

May 4, 2026 09:14 AM

രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

രാജ്യത്ത് ഇന്ധന വില വർധനവ്...

Read More >>
Top Stories

News Roundup