അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി
May 4, 2026 01:54 PM | By Remya Raveendran

തൃക്കാക്കര: തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.

വോട്ടിങ് ചരിത്രം

2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്.



Akhilmarar

Next TV

Related Stories
കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 4, 2026 03:05 PM

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

May 4, 2026 02:17 PM

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

ആദ്യ അട്ടിമറി പയ്യന്നൂരിൽ; കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും...

Read More >>
വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

May 4, 2026 02:08 PM

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച്...

Read More >>
സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

May 4, 2026 01:46 PM

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ...

Read More >>
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ

May 4, 2026 09:53 AM

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

May 4, 2026 09:14 AM

രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

രാജ്യത്ത് ഇന്ധന വില വർധനവ്...

Read More >>
Top Stories










News Roundup