പേരാവൂർ :നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അഡ്വ. സണ്ണി ജോസഫ് പേരാവൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നന്ദി പ്രകടന പര്യടനം നടത്തി.
പായം പഞ്ചായത്തിലെ മാടത്തിൽ നിന്നും ആരംഭിച്ച പര്യടനം വള്ളിത്തോട്, അങ്ങാടിക്കടവ്, കരിക്കോട്ടക്കരി, ഏടൂർ, കീഴ്പ്പള്ളി, ചെടികുളം, ആറളം, അയ്യപ്പൻകാവ്, പെരുമ്പുന്ന, മണത്തണ, കണിച്ചാർ, കേളകം, ചുങ്കക്കുന്ന്, കൊട്ടിയൂർ, കൊളക്കാട്, തൊണ്ടിയിൽ, പേരാവൂർ, മുരിങ്ങോടി, കാക്കയങ്ങാട്, വിളക്കോട് എന്നിവിടങ്ങൾ പര്യടനം നടത്തി ഇരിട്ടിയിൽ സമാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും യു ഡി എഫ് പ്രവര്‍ത്തകരും ജനങ്ങളും അഡ്വ. സണ്ണി ജോസഫിന് സ്വീകരണം നല്‍കി. ഇബ്രാഹിം മുണ്ടേരി, പി.കെ ജനാർദ്ദനൻ , കെ. വേലായുധൻ, ബെന്നി തോമസ്, ജയ്സൺ കാരക്കാട്ട്, വി.ടി. തോമസ്, പി.എ. നസീർ, ജൂബിലി ചാക്കോ, ഒമ്പാൻ ഹംസ, വി.പി. അബ്ദുൾ റഷീദ്, എം.കെ. ഹാരിസ്, കെ.പി. ഷാജി എന്നിവർ നേതൃത്വം നൽകി
Sunnyjoseph





































