ഡൽഹി : മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. നാളെ ഡൽഹിയിൽ എത്തും. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വിഡി സതീശനും നാളെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. നിരീക്ഷകർ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും. അതിനിടെ എറണാകുളത്ത് വി ഡി സതീശന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മുഖ്യമന്ത്രിയെന്ന മുദ്രാവാക്യം വിളികളോടെ നൂറുകണക്കിന് പ്രവർത്തകരാണ് വി ഡി സതീശനെ സ്വീകരിക്കാൻ എത്തിയത്.
ഡിസിസി അധ്യക്ഷനും കൊച്ചിയുടെ നിയുക്ത എംഎൽഎയുമായ മുഹമ്മദ് ഷിയാസ് മുന്നിൽനിന്നു. കെസി വേണുഗോപാലിന് ഡൽഹി പ്രദേശ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുമെന്നും യുഡിഎഫിൽ പരിപൂർണ വിശ്വാസമെന്നും കെസി വേണുഗോപാൽ.
Remesh chennithala







































