കണ്ണൂർ : ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്ത് ഭക്തജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു ക്ഷേത്ര വിശ്വാസികളായ 55 വയസ്സിൽ താഴെ പ്രായമുള്ള താൽപര്യമുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.
ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയിൽ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ മെയ് 15 വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കുക.
Apply now





































