കണ്ണൂർ: വാണിജ്യ ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ സംഗമം നടത്തി. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സംഗമം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് പി.വിജയൻ അധ്യക്ഷനായി ജില്ലാ സെക്രട്ടറി പി എം സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളയ ചാക്കോ മുല്ലപ്പള്ളി . എം .എം ഹമീദ് ഹാജി,ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ സഹദേവൻ, ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ. സജിത്ത് എന്നിവർ പ്രസംഗിച്ചു. സി.മനോഹരൻ നന്ദി പറഞ്ഞു. കെ പി പ്രമോദ്, കെ എം ലത്തീഫ് , ഇ . സജീവൻ, ടി സി വിത്സൻ.പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
Comercialgasrate



































