പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം: ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോമടക്കം പരിഗണിക്കണം - പ്രധാനമന്ത്രി

പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം: ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോമടക്കം പരിഗണിക്കണം - പ്രധാനമന്ത്രി
May 11, 2026 07:04 AM | By sukanya

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി. ജനങ്ങൾ പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം. ഇന്ത്യൻ വിപണിയിലെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്നും നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു.

സ്വർണ്ണം വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. കൂടാതെ, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി 'വർക്ക് ഫ്രം ഹോം'പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓഫീസുകളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നത് വഴി ഇന്ധന ലാഭവും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വിലയിരുത്തുന്നത്.

ഹൈദരബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. മെട്രോ പോലുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ താൽപര്യം മുൻ നിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വെർച്വൽ മീറ്റിംഗ് എന്നിവ വീണ്ടും തുടങ്ങണം. വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വർക്ക് ഫ്രം ഹോം പോലുള്ള സൗകര്യങ്ങൾ കേവലം ഒരു അടിയന്തര സാഹചര്യം നേരിടാനുള്ള മാർഗ്ഗം മാത്രമല്ലെന്നും, മറിച്ച് അത് സ്ത്രീ ശാക്തീകരണത്തിനും കുടുംബജീവിതവും തൊഴിലും ഒരുപോലെ കൊണ്ടുപോകുന്നതിനും സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനും ഇത്തരം രീതികൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Narendramodi

Next TV

Related Stories
ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം;  വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

May 11, 2026 07:23 AM

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം; വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം; വി​മ​ർ​ശ​ന​വു​മാ​യി കെ.​സി....

Read More >>
കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ

May 11, 2026 07:12 AM

കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ

കേളകത്ത് 17 കാരിയെ പീഡിപ്പിച്ച 55 കാരൻ...

Read More >>
അടക്കാത്തോട് ഗവ.യു.പി. സ്കൂ‌ളിലെ സ്കൂൾ ബസ് തുരുമ്പെടുത്തു നശിക്കുന്നു

May 11, 2026 06:53 AM

അടക്കാത്തോട് ഗവ.യു.പി. സ്കൂ‌ളിലെ സ്കൂൾ ബസ് തുരുമ്പെടുത്തു നശിക്കുന്നു

അടക്കാത്തോട് ഗവ.യു.പി. സ്കൂ‌ളിലെ സ്കൂൾ ബസ് തുരുമ്പെടുത്തു നശിക്കുന്നു...

Read More >>
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ

May 10, 2026 07:54 PM

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ...

Read More >>
പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

May 10, 2026 04:54 PM

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം...

Read More >>
തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

May 10, 2026 04:12 PM

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത്...

Read More >>
Top Stories

News Roundup