കണിച്ചാർ : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ച് കണിച്ചാർ 13-ാംവാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ ജനകീയ കൂട്ടായ്മയുടെ ശുചീകരണ യജ്ഞം മാതൃകയായി. നാടിന്റെ അഭിമാനമായ 'വോയ്‌സ് ഓഫ് കല്ലടി' (Voice of Kalladi) സ്വയം സഹായ സംഘം പ്രവർത്തകർ , നാട്ടുകാർ, തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തകരാണ്പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ്റ ഭാഗമായി ശുചീകരണ യജ്ഞം നടത്തിയത്. കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചാണ് എല്ലായിടങ്ങളിലും ശുചീകരണ യജ്ഞം നടത്തിയത്.“ശുചിത്വ കണിച്ചാർ സുന്ദര കണിച്ചാർ” എന്ന മുദ്രാവാക്യത്തോടെയാണ് കണിച്ചാറിൽ ശുചിത്വ ഹർത്താൽ .പഞ്ചായത്തിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, പുഴകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ പ്രദേശത്തെയുവാക്കൾ , ക്ലബ്ബുകൾ,തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങളും പങ്കെടുത്തു.
Premansooncleaning





































