വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല
May 15, 2026 01:51 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അതൃപ്തി തുടരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ. രമേശ് ചെന്നിത്തല എന്റെ നേതാവാണെന്നും അദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്ക് ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണെന്ന് വിഡി സതീശന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭായിലുണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് വരികയാണെന്നായിരുന്നു വിഡി സതീശന്റെ മറുപടി.മന്ത്രിസഭയിലേക്കെത്തുന്ന കാര്യം സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം ഹൈക്കമാന്‍ഡ് വിഡി സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളും ഒരുമിച്ച് നിറവേറ്റുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭയിലേക്കുണ്ടാകുമോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രി പദവിയും സ്പീക്കർ പദവിയുംകോൺഗ്രസിന് ലഭിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പാണ്. മുമ്പ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ ലീഗിന് കിട്ടും. ചെറിയ പാർട്ടികൾക്കെല്ലാം ടേം നിബന്ധനയില്ലാതെ മന്ത്രിസ്ഥാനം നൽകിയേക്കും.

Rameshchennithala

Next TV

Related Stories
‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

May 15, 2026 02:36 PM

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 02:21 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

May 15, 2026 02:06 PM

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു

കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി...

Read More >>
ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

May 15, 2026 02:00 PM

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി...

Read More >>
കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

May 15, 2026 12:04 PM

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു തകർത്തു

കണ്ണൂർ പയ്യാമ്പലത്ത് പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനൽ എറിഞ്ഞു...

Read More >>
അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

May 15, 2026 11:31 AM

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന്...

Read More >>
Top Stories

News Roundup

News from Regional Network