പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു
May 17, 2026 04:03 PM | By Remya Raveendran

പയ്യന്നൂർ :  പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം ശ്രീവൽസം ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ചേംബർ പ്രസിഡണ്ട് കെ യു വിജയകുമാറിൻ്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന. സെക്രട്ടറി  ദേവസ്യ മേച്ചേരി ഉദ്ടഘാടനം ചെയ്തു‌. ചേമ്പർ വർക്കിങ് പ്രസിഡണ്ട് വി പി സുമിത്രൻ സ്വാഗതം പറഞ്ഞു. ജന. സെക്രട്ടറി വി നന്ദകുമാർ റിപ്പോർട്ടും ട്രഷറർ എം കെ ബഷീർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. സംഘടനാപരമായ ചർച്ചയിൽ കെ ബാബുരാജ്, ടി പി മുഹമ്മദ് കുഞ്ഞി കെ ഖലീൽ, പി രാജീവൻ, രവി സുവർണ്ണൻ, കെ വി നന്ദിനി, ഗീത രമേശൻ, എം കെ അനൂപ്, സായ് കിഷോർ, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഉത്തരകേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ രാജധാനി എക്‌സ്പ്രസ്സ്, വന്ദേഭാരത് എക്‌സ്പ്രസ്സ് . വാരാന്ത്യത്തിൽ ഓടുന്ന 15 ഓളം തീവണ്ടികൾ, മാഗ്ലൂർ രാമേശ്വരം എക്‌സ്പ്രസ്സ് തുടങ്ങി മുഴുവൻ വണ്ടികൾക്കും പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ യോഗ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ ബേസ് ആയ ഏഴിമല നേവൽ അക്കാദമി കണ്ണൂർ മെഡിക്കൽ കോളേജ് പെരിങ്ങോം സി ആർ പി ഓഫീസ് എന്നിവയെല്ലാം ആശ്രയിക്കുന്ന ഏക റെയിൽവേ സ്റ്റേഷനായ പയ്യന്നൂർ ഏറെ പ്രധാനപ്പെട്ട പ്രദേശമാണ്.വർദ്ധിച്ചുവരുന്ന പയ്യന്നൂരിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് പയ്യന്നൂർ പോലീസ് ട്രാഫിക്ക് യൂണിറ്റ് രൂപീകരിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളിലും സഹകരണ സ്ഥാപങ്ങളിൽ നിന്നും നിർലോപമായി നടത്തുന്ന പാഠപുസ്‌തകങ്ങൾ പഠനോപകാരണങ്ങൾ യൂണിഫോമുകൾ തുടങ്ങിയവ വ്യാപാരം ചെയ്യുന്ന രീതി അവസാനിപ്പിച്ച് വ്യാപാരം വ്യാപാരികൾക്ക് മാത്രം നിജപ്പെടുത്തണമെന്നു യോഗം സർക്കാറിനോടാവശ്യപ്പെട്ടു.മരണപ്പെട്ട ടി ആശ്രയ പദ്ധതിയിൽ മരണാന്തര സഹായമായി 10 ലക്ഷം രൂപ തങ്കത്തിന്റെ കുടുംബത്തിനും ചികിത്സാസഹായമായി 1 ലക്ഷം രൂപ പി വി സുശീലക്കും ജില്ലാ ട്രഷറർ എം പി തിലകൻ വിതരണം ചെയ്‌തു. ചേംബറിൻ്റെ അടുത്ത രണ്ടുവർഷത്തെ ഭാരവാഹികളായി കെ യു വിജയകുമാർ പ്രസിഡണ്ടായും വി നന്ദകുമാർ സെക്രട്ടറിയായും എ വി ശ്രീധരൻ പി രാജീവൻ എന്നിവർ ഓഡിറ്റർ മാരായും ഏകകണ്ഠമായി തെരഞ്ഞെടുത്തു. ആശ്രയ കൺവീനർ അനിൽ ചത്രഞ്ജലി നന്ദി പറഞ്ഞു.

Payyannurchemberofcommerce

Next TV

Related Stories
‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ

May 17, 2026 03:43 PM

‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ

‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി...

Read More >>
സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

May 17, 2026 03:36 PM

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍...

Read More >>
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

May 17, 2026 02:26 PM

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച...

Read More >>
UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി വേണുഗോപാൽ

May 17, 2026 02:12 PM

UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി വേണുഗോപാൽ

UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി...

Read More >>
വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു

May 17, 2026 02:00 PM

വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു

വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍...

Read More >>
കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച് അന്വേഷണസംഘം

May 17, 2026 01:39 PM

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച് അന്വേഷണസംഘം

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച്...

Read More >>
Top Stories

News Roundup