തൃശ്ശൂര്‍ : സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ചു കൊണ്ടുപോയ നേതാവിനുള്ള അംഗീകാരമാണ് ഒജെ ജനീഷിന്റെ മന്ത്രി സ്ഥനം. മാളയിലെ ചെറിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ജനീഷ് ഇനി തൃശ്ശൂര്‍ ജില്ലയിലെ ഏക മന്ത്രി കൂടിയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു ഒ ജെ ജനീഷ് .ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തു പോയപ്പോള്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടി ജനീഷ് സംസ്ഥാന പ്രസിഡണ്ടായി.ആരോപണങ്ങള്‍ അവിടെയും നിന്നില്ല.യൂത്ത് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ വീടുകളെ ചൊല്ലി വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു.സംസ്ഥാന പ്രസിഡണ്ടായ ഒ ജെ ജനീഷിനെതിരേയും ആരോപണങ്ങളുടെ കുന്തമുന മറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചു.അതൊന്നും പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ജിനീഷിന് തടസ്സമായിരുന്നില്ല .ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂരില്‍ നിലവിലെ എംഎല്‍എ വി ആര്‍ സുനില്‍കുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം. പക്ഷേ മന്ത്രിസ്ഥാനം അപ്രതീക്ഷിതം.
Ojjaneesh














.jpeg)























