ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു

ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു
May 18, 2026 03:40 PM | By Remya Raveendran

തിരുവനന്തപുരം : വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു.സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.2023 ഡിസംബറിലാണ് സംഭവമുണ്ടായത്.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Firstcabinetmeeting

Next TV

Related Stories
കണ്ണൂർ അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു

May 18, 2026 03:43 PM

കണ്ണൂർ അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു

കണ്ണൂർ അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ...

Read More >>
തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

May 18, 2026 03:12 PM

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ...

Read More >>
മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം

May 18, 2026 02:38 PM

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍...

Read More >>
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്

May 18, 2026 02:24 PM

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം...

Read More >>
ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

May 18, 2026 02:08 PM

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം...

Read More >>
‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

May 18, 2026 01:54 PM

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News