ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്. എല്ലാ മന്ത്രിമാരോടും ഡൽഹിയിൽ തന്നെ തുടരാൻ മോദി നിർദേശം നൽകിയിട്ടുണ്ട്. വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ സേവാ തീർത്ഥത്തിലാണ് യോഗം ചേരുക.
സർക്കാരിനുള്ളിൽ രാഷ്ട്രീയ, സാമ്പത്തിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, എല്ലാ കേന്ദ്ര മന്ത്രിമാരോടും ഈ കാലയളവിൽ രാജ്യ തലസ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് മോദി ഇന്ന് രാവിലെയോടെ ഡൽഹിയിലെത്തും.
എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പങ്കെടുക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സാഹചര്യങ്ങളും ഇന്ധന വില വർധനവും ചർച്ചയായേക്കും. കേന്ദ്ര സർക്കാരിൻ്റെ ഒന്നാം വാർഷികം ജൂൺ 10ന് ആഘോഷിക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ വികസനവും പുനഃ സംഘടനയും യോഗത്തിൽ ചർച്ചയായേക്കും. ജൂൺ രണ്ടാം വാരത്തിൽ കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.
Narendramodi


.jpeg)






.jpeg)
























