ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി
May 22, 2026 12:41 PM | By sukanya

തളിപ്പറമ്പ് : ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിക്ക് 54 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പേരാവൂർ പെരുന്തോടിയിലെ പലേരി വീട്ടിൽ പി. ഗിരീഷിന്റെ (48) പരാതിയിൽ കണ്ണൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. രവികുമാർ, പാർവതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥൻ എന്നിവരുടെ പേരിലാണ് കേസ്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം ഉണ്ടാക്കിത്തരാം എന്ന് പ്രലോഭിപ്പിച്ച് പ്രതിയായ രവികുമാർ വാട്‌സ്‌ആപ്പ് കോൾ വഴി ഗിരീഷിനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റ് മൂന്ന് പ്രതികളുമായി ഒത്തുചേർന്ന് പണം തട്ടിയെടുത്തു. 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 30 വരെയുള്ള തീയതികളിൽ 18 തവണകളായി ആകെ 53,83,427 രൂപയാണ് ഗിരീഷ് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയത്.

ഗിരീഷിന്റെ സൗത്ത് ഇന്ത്യൻ ബാങ്ക്, എസ്.ബി.ഐ അക്കൗണ്ടുകളിൽ നിന്നും സുഹൃത്ത് പ്രമോദിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നുമാണ് പണം അയച്ചത്. റൂറൽ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Peravoor

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ

May 22, 2026 01:13 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ...

Read More >>
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം  പുറത്ത്

May 22, 2026 12:05 PM

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം പുറത്ത്

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

May 22, 2026 11:59 AM

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
കണ്ണവം വെളുമ്പത്ത് കാണിയൂരിൽ  ആന ഇറങ്ങി:  കൃഷിവിളകൾ നശിപ്പിച്ചു

May 22, 2026 11:49 AM

കണ്ണവം വെളുമ്പത്ത് കാണിയൂരിൽ ആന ഇറങ്ങി: കൃഷിവിളകൾ നശിപ്പിച്ചു

കണ്ണവം വെളുമ്പത്ത് കാണിയൂർ പ്രദേശത്ത് ആന ഇറങ്ങി കൃഷികൾ...

Read More >>
പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട് കോടതിയില്‍

May 22, 2026 11:21 AM

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട് കോടതിയില്‍

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട്...

Read More >>
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ:   ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

May 22, 2026 11:10 AM

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ: ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ: ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു...

Read More >>
Top Stories

News Roundup