കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ
May 22, 2026 01:13 PM | By sukanya

കൊട്ടിയൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ശനിയാഴ്ച നടക്കും. 28ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്ക്കുടങ്ങൾ എത്തിക്കുന്നതിനായി വ്രതം നോൽക്കുന്ന നെയ്യമൃത് വ്രതക്കാർ 22ന് വെള്ളിയാഴ്ച കലശം കുളിച്ച് വിവിധയിടങ്ങളിലെ മഠങ്ങളിൽക്കയറി കഠിനവ്രതമാരംഭിക്കും.

കൊട്ടിയൂർ മന്ദംചേരിയിൽ നിർമ്മാണം നടക്കുന്ന പാലത്തിന്റെ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായി. നെയ്യാട്ടവും മുതിരേരി വാൾ എഴുന്നള്ളത്തും നടക്കുന്ന 28ന് പാലത്തിന്റെ ഉദ്‌ഘാടനം നടത്താനാണ് തീരുമാനം. ചക്കരക്കൽ വാർത്ത. 60മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള പാലമാണ് മന്ദംചേരിയിൽ ബാവലിപ്പുഴക്ക് കുറുകെ നിർമ്മിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന പാലത്തിനു ബലക്ഷയം വന്നതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 2.5കോടി ചിലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഇരു വശങ്ങളിലും പാലത്തിലേക്ക് കയറാൻ കോൺക്രീറ്റ് പടവുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു സമീപത്തായി നിർമ്മിക്കുന്ന ശൗചാലയ സമുച്ചയത്തിന്റെ പണിയും അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

മന്ദംചേരിയിൽ ബാവലിപ്പുഴയിൽ നിന്നും അക്കരെസന്നിധിയിലെ തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കാനായി നിർമ്മിക്കുന്ന ബാവലിക്കെട്ടിന്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായി. ഇത്തവണത്തെ കനത്ത ചൂടും വരൾച്ചയും കാരണം ബാവലിയിൽ നീരൊഴുക്ക് നന്നേ കുറഞ്ഞ അവസ്ഥയിലാണ്. ഇടയ്ക്കു ചില ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ നീരൊഴുക്ക് കൂടിയിട്ടില്ല. എന്നാൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന കാലാവസ്ഥാ പ്രവചനം യാഥാർഥ്യമാകുമെന്നും ഉത്സവം തുടങ്ങുന്നതിനു മുന്നേതന്നെ ശക്തമായ മഴ ലഭിക്കുമെന്നും വിശ്വസിക്കുന്നു.

Kottiyoor

Next TV

Related Stories
നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും ആലോചനയില്‍

May 22, 2026 02:16 PM

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും ആലോചനയില്‍

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും...

Read More >>
ശക്തമായ വേനൽ മഴ തുടരാൻ സാധ്യത ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

May 22, 2026 01:59 PM

ശക്തമായ വേനൽ മഴ തുടരാൻ സാധ്യത ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

ശക്തമായ വേനൽ മഴ തുടരാൻ സാധ്യത ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച്...

Read More >>
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി

May 22, 2026 12:41 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്‌ടമായി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌; പേരാവൂർ സ്വദേശിക്ക് 54 ലക്ഷം രൂപ...

Read More >>
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം  പുറത്ത്

May 22, 2026 12:05 PM

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം പുറത്ത്

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

May 22, 2026 11:59 AM

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
കണ്ണവം വെളുമ്പത്ത് കാണിയൂരിൽ  ആന ഇറങ്ങി:  കൃഷിവിളകൾ നശിപ്പിച്ചു

May 22, 2026 11:49 AM

കണ്ണവം വെളുമ്പത്ത് കാണിയൂരിൽ ആന ഇറങ്ങി: കൃഷിവിളകൾ നശിപ്പിച്ചു

കണ്ണവം വെളുമ്പത്ത് കാണിയൂർ പ്രദേശത്ത് ആന ഇറങ്ങി കൃഷികൾ...

Read More >>
Top Stories










News Roundup