കണ്ണൂര്‍: കണ്ണൂരിൽ തട്ടുകടയിൽ വെച്ച് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. രജീവൻ ഇന്നലെ വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് ഇറങ്ങിയത്.
വ്യാഴാഴ്ചയാണ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിന് മർദനമേറ്റത്. അതേസമയം, തട്ടുകടയിൽ വെച്ച് രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്രമിച്ചതെന്നും പൊലീസുകാർ പരാതി നൽകിയിട്ടുണ്ട്.
Content Highlight: Kannur





































