ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍
Jun 1, 2026 04:57 AM | By sukanya

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. കുഞ്ഞിനെ ഉപദ്രവിച്ചതായി അമ്മയുടെ പങ്കാളി അഷ്കർ പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്കർ കുറ്റം സമ്മതിച്ചത്. അഷ്കർ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ പ്രകോപിതനായി മർദ്ദിച്ചു. തല ഭിത്തിയിലിപ്പിച്ചു എന്നായിരുന്നു അഷ്കറിന്റെ മൊഴി.

ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമാകുന്നത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും കാലിലും ഉൾപ്പെടെ 51 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്. കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങൾ ഇങ്ങനെ കുഞ്ഞ് അർഷിദ് നേരിട്ടത് തങ്ങാനാവാത്ത വേദനകളാണ്.

കുട്ടിയെ മരണത്തിൽ അമ്മയുടെ പങ്കിലാണ് ഇനി വ്യക്തത വരേണ്ടത്. അഷ്കറിനെ പീഡനം അറിയാമായിരുന്നെന്നാണ് അഖില പൊലീസിന് നൽകിയ മൊഴി. എന്നിട്ടും എന്ത് കൊണ്ട് തടഞ്ഞില്ലെന്ന ചോദ്യം ബാക്കിയാണ്. അഖില പറയുന്നത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

കുഞ്ഞിനെ വിട്ടുകിട്ടാൻ അപ്പൂപ്പനും അമ്മൂമ്മയും നിരന്തരം ശ്രമിച്ചിട്ടും കുഞ്ഞിനെ നൽകാൻ അമ്മ അഖില തയാറായിരുന്നില്ല. കരിക്കുഴിയിലെ വാടകവീട്ടിൽ ആരുമായും അടുപ്പമില്ലാതെയായിരുന്നു അഷ്കറും അഖിലയും താമസിച്ചിരുന്നത്. ആരോടും മിണ്ടാൻ പോലും കുഞ്ഞിനെ അനുവദിച്ചിരുന്നില്ല. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അഷ്കറിന്റെ അമ്മയും സഹോദരിയും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാർ അഷ്കറിനെ കയ്യേറ്റം ചെയ്തു.



Content Highlight: Thiruvananthapuram

Next TV

Related Stories
പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്

Jun 1, 2026 05:11 AM

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത്...

Read More >>
ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

Jun 1, 2026 05:08 AM

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു...

Read More >>
കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

Jun 1, 2026 05:03 AM

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു...

Read More >>
കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jun 1, 2026 04:52 AM

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

May 31, 2026 08:07 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരന്...

Read More >>
മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

May 31, 2026 05:47 PM

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ...

Read More >>
Top Stories










News Roundup






GCC News






Entertainment News