മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി
Jun 1, 2026 02:52 PM | By Remya Raveendran

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതോടെ നാളെ ഇതേ കോടതിയിൽ വിചാരണ തുടരും. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ സ്റ്റേ വാങ്ങിയിരുന്നു.കഴിഞ്ഞ 18 നാണ് കേസിൽ വിചാരണ തുടങ്ങിയത്. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന ഹർജി നൽകിയതിനാൽ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് പ്രതികൾ. 2018 ഫെബ്രുവരി 18 നാണ് എടയന്നൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.

Content Highlight: Shuhaibmurdercase

Next TV

Related Stories
കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

Jun 1, 2026 03:57 PM

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ...

Read More >>
ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

Jun 1, 2026 03:13 PM

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ...

Read More >>
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

Jun 1, 2026 03:02 PM

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍...

Read More >>
സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

Jun 1, 2026 02:35 PM

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി...

Read More >>
ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ

Jun 1, 2026 02:20 PM

ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ

ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ്...

Read More >>
വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം അമേരിക്കയില്‍

Jun 1, 2026 02:14 PM

വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം അമേരിക്കയില്‍

വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; മലയാളിയായ വരനും പൈലറ്റും മരിച്ചു; സംഭവം...

Read More >>
Top Stories

News Roundup

GCC News