കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കൽ, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.
Content Highlight: Kottiyoorschool






































