കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേയ്ക്ക് 2026-2027 അദ്ധ്യയന വർഷം പോസ്റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
വിദ്യാർത്ഥികൾക്ക് പ്രതിമാസ പോക്കറ്റ് മണിയും നൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻറെ പകർപ്പ്, ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670 002 എന്ന വിലാസത്തിൽ ജൂൺ 30 നകം സമർപ്പിക്കണം. ഫോൺ: 0497 2700596 .
Content Highlight: Apply now




































