തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിടുകയും എഐ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ കെ.ജയരാജന്റെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതി.
Content Highlight: Vdsatheeshan




































