കൊട്ടിയൂർ : വെള്ളിയാഴ്ചയാണ് വൈശാഖോത്സവത്തിലെ ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നടക്കുക. നാല് ആരാധനകളാണ് വൈശാഖോത്സവത്തിൽ ഉള്ളത്. തിരുവോണം ആരാധനയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്കാണ് ആരാധന പൂജ നടത്തുക. ഞായറാഴ്ച ഇളനീർവെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്‌ടമി ആരാധനയും നടക്കും. അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം ബ്രാഹ്‌മണസ്ഥാനികരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. വൈശാഖോത്സവത്തിലെ നിത്യപൂജകളും തുടരുന്നു.വലിയ ഭക്തജനപ്രവാഹമാണ് ഇന്നും അക്കരെ കൊട്ടിയൂരിൽ ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്.
Content Highlight: Kottiyoor





































