കണിച്ചാർ: കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും പരിസ്ഥിതി ദിനാചരണവും നടത്തി.
വായനശാലാ ഏക്സി.കമ്മിറ്റി അംഗം ഇടത്തൊട്ടിയിൽ രാമകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് വെച്ച് വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഷാൻ്റി തോമസ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെൻ്റോ നൽകി അനുമോദിച്ചു.
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഈ ചടങ്ങിൽ വെച്ച് വായനശാലയിലെ മുതിർന്ന അംഗമായ ഇ.ജി.രാമകൃഷ്ണൻ ചന്ദ്രക്കാരൻ മാവിൻതൈ നട്ടു. കാപ്പാട് വായനശാലാ സെക്രട്ടറി എം.വി.മുരളീധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
വായനശാലാ കമ്മിറ്റി അംഗം തോമസ് എം.പി. സ്വാഗതം പറഞ്ഞു. കെ.പി. ഗീത ടീച്ചർ, റെജി കണ്ണോളിക്കുടി ,ഷൈല എം.എൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിജയികളായ കുട്ടികളെ പ്രതിനിധീകരിച്ച് അവനിക എം, ശ്രീബാല പി.എസ് എന്നിവരും സംസാരിച്ചു .ലൈബ്രേറിയൻ സനില അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ വെച്ച് SSLC,Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ അവനി ക .എം, ഇഷാൻ ബിനു ,ആര്യനന്ദ് സോജൻ ,ഏഞ്ചൽ മരിയ ഷൈജു ,ജാൻവി എൻ ജിജീഷ് ,മനു പ്രസാദ് ബി എസ് ,അക്ഷയ് എം ഡി, ആദിൽ പി.എസ് ,അഷ്മി ത പി.എസ് , USS വിജയികളായ ശ്രീബാല പി.എസ്, റയാൻ ബിനു, അശ്വതീർത്ഥ് പി.ആർ ,LSS വിജയികളായ റിജിൽ രഞ്ചിത്ത്, നിജിൻ സാബു ,ജോഹന്ന തെരേസ ജോജി എന്നിവരെ അനുമോദിച്ചു.
Content Highlight: Kanichar





.jpeg)






.jpeg)























