ആറളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ട കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം, കേളകം, കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റുകളുടെ ഭാഗമായാണ് കോമ്പസ് എന്ന പേരിൽ +2 പാസായ കുട്ടികൾക്കായി ഏകദിന കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചത്.
വിവിധ കേന്ദ്ര- സംസ്ഥാന യൂണിവേഴ്സിറ്റികളിലേക്കുള്ള ബിരുദ പ്രവേശനം, പോളിടെക്നിക് , ITI , മറ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നത്. SSLC കഴിഞ്ഞ കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പരിശീലനം കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ചിരുന്നു. തുടർന്ന് പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് കുടുംബശ്രീ ഓഫീസിൽ പ്രവർത്തിച്ചുവരുന്നുണ്ട്. വളയംചാൽ കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിശീലന പരിപാടി സ്പെഷ്യൽ പ്രോജക്ട് കോഡിനേറ്റർ പി സനൂപിന്റെ അധ്യക്ഷതയിൽ ആറളം ഫാമിംഗ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കോഡിനേറ്റർ കെ അക്ഷയ പദ്ധതി വിശദീകരണം നടത്തി. കരിയർ കൗൺസിലർ ഡയസ് പി ജോൺ പരിശീലനം നയിച്ചു. പരിപാടിയിൽ 35 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
Content Highlight: aralam



.png)
.png)


.jpeg)


.png)
.png)


























