കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീ ഹരി വിട പറഞ്ഞു

കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീ ഹരി വിട പറഞ്ഞു
Jun 6, 2026 11:35 AM | By sukanya

കണ്ണൂർ: കവിയും അധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എ.സി ശ്രീ ഹരി (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പയ്യന്നൂർ കോളേജിലെ ഇംഗ്ളീഷ് വിഭാഗം അദ്ധ്യാപകനായിരുന്നു. പുരോഗമന കലാ സാഹിത്യ രംഗത്ത് മുൻനിര സാന്നിധ്യവും പയ്യന്നൂരിൻ്റെ മാത്രമല്ല വടക്കെമലബാറിൻ്റെ സാംസ്കാരിക മുഖവുമായിരുന്നു ശ്രീഹരി .

ഉത്തരാധുനിക മലയാള കവിതാരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ എ.സി. ശ്രീഹരി. 1969 നവംബർ 24 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായിട്ടാണ് ജനിച്ചത്. കുറുവേലി വിഷ്ണുശർമ്മ എ.എൽ.പി. സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സർ‌വ്വകലാശാലയിൽ എം.ഫിലും നേടി.2015-ൽ കണ്ണൂർ സർ‌വ്വകലാശാലയിൽനിന്ന് 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമ്മാണം' എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി. ഡി.സി. ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്. എ.സി. ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. പയ്യന്നൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കെ സാംസ്കാരിക രംഗങ്ങളിലെ ഇടപെടൽ കൊണ്ടു സജീവമായിരുന്നു അദ്ദേഹം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 എന്ന സിനിമയിലെ

ഓമൽ പൂവെ പോരൂ ആരും കാണാതോൺലൈൻ ചാറ്റിൻ കാറ്റിൽ... എന്ന ഗാനം രചിച്ചതും ശ്രീ ഹരിയാണ്. എൻ.എൻ. കക്കാട് അവാർഡ് (1996), വി.ടി.കുമാരൻ അവാർഡ് (1997), വൈലോപ്പിള്ളി അവാർഡ് (1999) എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.ഭാര്യ: കെ.സംഗീത. മകൻ: എ.സി. ശ്രീഹർഷൻ.

Content Highlight: kannur

Next TV

Related Stories
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Jun 6, 2026 12:18 PM

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

Read More >>
ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

Jun 6, 2026 12:16 PM

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

Jun 6, 2026 11:54 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ...

Read More >>
'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

Jun 6, 2026 11:40 AM

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ...

Read More >>
ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം

Jun 6, 2026 11:19 AM

ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം

ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന്...

Read More >>
സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു

Jun 6, 2026 10:40 AM

സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു...

Read More >>
Top Stories










News Roundup