‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്
Jun 8, 2026 05:05 PM | By Remya Raveendran

കൊച്ചി :   സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പൊലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Content Highlight: Keralapolice

Next TV

Related Stories
കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

Jun 8, 2026 04:14 PM

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 03:11 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

Jun 8, 2026 01:14 PM

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി...

Read More >>
പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

Jun 8, 2026 01:11 PM

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

പെട്രോളിയം ഉൽപ്പന്ന വില വർധനവിനെ തിരേ പോസ്റ്റ് ഓഫീസ്...

Read More >>
ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

Jun 8, 2026 12:04 PM

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ...

Read More >>
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

Jun 8, 2026 11:51 AM

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു...

Read More >>
Top Stories

News Roundup

Entertainment News