തിരുവനന്തപുരം : വന്യ ജീവി ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂന്നു ആഴ്ചയ്ക്കുള്ളിൽ ആറു ജീവൻ പൊലിഞ്ഞു. ഇക്കാര്യത്തിലും ഉദാസീനമായ നിലപാട്. ചോദ്യങ്ങളോട് പരിഹാസ രൂപേണയുള്ള മറുപടി. ജനങ്ങളോട് കാണിക്കുന്ന നിസംഗതയാണിത്. വന്യ ജീവി ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുകളെയോ പരിക്കേറ്റവരെയോ കാണാൻ വനം മന്ത്രി തയ്യാറായില്ല. മുൻ കരുതൽ നടപടി സ്വീകരിച്ചില്ല.വന്യ ജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല സർക്കാർ മാറിയത് ആനകൾ അറിഞ്ഞില്ല എന്നൊക്കെയാണ് വനം വകുപ്പ് മന്ത്രി പറഞ്ഞത്. നിരുത്തരവാദപരമായ നിലപാട്. ആളുകളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ പരിഹാസമാണ്. ഇത് തിരുത്തിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്ത് കൊണ്ടാണ്. വന്യ ജീവി സംരക്ഷണ നിയമഭേദഗതി ബിൽ ഉൾപ്പടെ കഴിഞ്ഞ സർക്കാരിനോട് നിസ്സഹകരണം ആയിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്. എന്നാൽ ഇന്ന് അവരൊക്കെ യു-ടേൺ എടുക്കുന്നു.ഇപ്പോഴത്തെ മുഖ്യമന്ത്രി പണ്ട് പറഞ്ഞത്. ആനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കാടിനുള്ളിൽ ഭക്ഷണം കരുതണം എന്നായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഉപരിപ്ലവകരമായ കാര്യങ്ങൾ കൊണ്ട് വന്യ ജീവി ആക്രമണം തടയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ.തമാശ പറയുന്നത് അവസാനിപ്പിച്ചു
സത്വര നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നു.സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ല. ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ലെന്നും മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ല. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്.ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു. സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിൻ്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫ്, സംസ്ഥാന ഭരണ നേതൃത്വം ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.
Content Highlight: Pinarayvijayan















.jpg)
.jpeg)






















