ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം
Jun 16, 2026 11:29 AM | By sukanya

ദില്ലി:രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി.

മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർത്ഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്. സോഷ്യൽ മീഡിയയിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്‍റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷയുടെ സുതാര്യതയെയോ സുഗമമായ നടത്തിപ്പിനെയോ തകർക്കാനോ തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Telegram

Next TV

Related Stories
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 12:40 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ  പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

Jun 16, 2026 12:17 PM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ്...

Read More >>
സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ

Jun 16, 2026 12:14 PM

സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ

സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938...

Read More >>
സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Jun 16, 2026 12:11 PM

സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി...

Read More >>
ഫോണിൽ  പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി

Jun 16, 2026 10:45 AM

ഫോണിൽ പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി

ഫോണിൽ പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം...

Read More >>
ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

Jun 16, 2026 09:36 AM

ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

കാട്ടാന സ്കൂൾ മതിൽ...

Read More >>
Top Stories

News Roundup