കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
Jun 16, 2026 12:40 PM | By sukanya

ദില്ലി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു.

Content Highlight: Delhi

Next TV

Related Stories
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

Jun 16, 2026 01:49 PM

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം...

Read More >>
കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 16, 2026 01:46 PM

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ  പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

Jun 16, 2026 12:17 PM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ്...

Read More >>
സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ

Jun 16, 2026 12:14 PM

സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938 സ്ത്രീകൾ

സൗജന്യ യാത്ര ബമ്പർ ഹിറ്റ്, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ; ആദ്യ ദിനം ആഘോഷമാക്കിയത് 13,29,938...

Read More >>
സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Jun 16, 2026 12:11 PM

സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി...

Read More >>
Top Stories

News Roundup