വീട്ടിൽനിന്ന് സ്വർണവും ലാപ്ടോപ്പും കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

വീട്ടിൽനിന്ന് സ്വർണവും ലാപ്ടോപ്പും കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ
Jun 18, 2026 01:22 PM | By sukanya

കണ്ണൂർ: പകൽസമയം രണ്ട് വീടുകളിൽനിന്നായി മൂന്ന് പവന്റെ മാലയും ഒരു ലാപ്ടോപ്പും കവർന്ന കേസിൽ രണ്ട് മാസത്തിന് ശേഷം രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. കോഴിക്കോട് ചേളന്നൂരിലെ കെ.കെ. ലുബൈസ് സിനാൻ (32), കോഴിക്കോട് കൊടുവള്ളിയിലെ എം.വി. മഖ്ബൂസ് ഹാനുക് (31) എന്നിവരെയാണ് ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എലത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.

പെരിങ്ങത്തൂരിനടുത്ത സെയ്ഫ് നഗറിൽ ഏപ്രിൽ 10-നാണ് മോഷണം നടന്നത്. ഒരു വീട്ടിൽ നിന്നും ലാപ്ടോപ്പും തൊട്ടടുത്ത വീട്ടിൽനിന്നാണ് മൂന്ന് പവൻ മാലയും മോഷ്ടിച്ചത്. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. സ്വന്തമായി സിംകാർഡുകളില്ലാത്ത പ്രതികൾ മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

ചൊക്ലി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ. രാകേഷ്, സീനിയർ സി.പി.ഒ.മാരായ കെ. വി. ജിത്ത്, കെ. സബീഷ്, സി.പി.ഒ. പി.കെ. അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Content Highlight: Arrested

Next TV

Related Stories
കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

Jun 18, 2026 03:36 PM

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി...

Read More >>
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

Jun 18, 2026 02:42 PM

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര...

Read More >>
അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

Jun 18, 2026 02:24 PM

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി...

Read More >>
വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം സാധ്യതകൾ

Jun 18, 2026 02:12 PM

വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം സാധ്യതകൾ

വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം...

Read More >>
Top Stories

News Roundup

Entertainment News