കണ്ണവം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണവം പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ചെറുവാഞ്ചേരി സ്വദേശികളായ മുഹമ്മദ് അക്ബർ (37), ഹാരിസ് ടി (38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നായി ആകെ 2.06 കിലോ കഞ്ചാവാണ് അന്വേഷണ സംഘം പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി കണ്ണവം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് മുഹമ്മദ് അക്ബറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.54 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് എത്തിച്ചു നൽകിയത് ഹാരിസാണെന്ന് വ്യക്തമാവുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഹാരിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 520 ഗ്രാം കഞ്ചാവ് കൂടി കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ ഇരുവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കണ്ണവം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് കെ ഗോവിന്ദ്, എസ്.ഐ ദേവാനന്ദ്, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ജിതേഷ്, ദീപേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷംന, വിപിൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
Content Highlight: Kannavampolice





































