ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു
Jun 18, 2026 04:45 PM | By Remya Raveendran

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാൾ മൊഴി നൽകി.ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷി നല്‍കിയ വിവരം. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു. നാലു പേര്‍ ചേര്‍ന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസിന് ദൃക്‌സാക്ഷി നല്‍കിയ മറ്റൊരു വിവരം.ഗവിയിലെ മീനാര്‍ മൂന്ന് ഷെഡ് വളവില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു. 32കാരിയായ യുവതി അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlight: Gavimurdercase

Next TV

Related Stories
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jun 18, 2026 04:25 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്...

Read More >>
കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

Jun 18, 2026 03:36 PM

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

കെ. സുധാകരന് തിരിച്ചടി; എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് കോടതി...

Read More >>
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

Jun 18, 2026 02:42 PM

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര...

Read More >>
അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

Jun 18, 2026 02:24 PM

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി...

Read More >>
Top Stories

News Roundup

Entertainment News